ചങ്ങനാശ്ശേരി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ രൂപപ്പെടുന്ന ആശങ്കകള്‍ അകറ്റണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
രാജ്യത്തിന്റെ മതേതര ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിച്ചും ന്യൂനപക്ഷാവകാശങ്ങള്‍ക്ക് കോട്ടം വരാതെയും ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും തള്ളിക്കളയാത്ത രീതിയിലും വേണം പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത്. വികേന്ദ്രീകരണത്തിന്റെ യുഗത്തില്‍ നിന്ന് കേന്ദ്രീകൃത രീതിയിലേക്ക മാറുകയാണോയെന്ന് ആശങ്കയുണ്ടെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.
ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വിദ്യാഭ്യാസ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്.