കാമറൂണ്‍: എരിത്രിയായിലെയും എത്യോപ്യായിലെയും കത്തോലിക്കാ സഭ ദുരിതങ്ങളിലൂടെ കടന്നുപോകുകയാണെന്ന് റിപ്പോര്‍ട്ട്. നിരവധിയായ പീഡനങ്ങളാണ് ഇവിടുത്തെ സഭ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ 30 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ആകെയുളള ദേവാലയങ്ങളില്‍ പാതിയോളം അഗ്നിക്കിരയാക്കപ്പെട്ടു. 100 പേരോളം കൊല്ലപ്പെട്ടു.
എരിത്രിയായില്‍ കത്തോലിക്കര്‍ ആകെജനസംഖ്യയില്‍ വെറും നാലു ശതമാനം മാത്രമേയുള്ളൂ. എത്യോപ്യയില്‍ ക്രൈസ്തവരാണ് ഭൂരിപക്ഷവും.കത്തോലിക്കര്‍ നടത്തുന്ന സ്‌കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍ബന്ധപൂര്‍വ്വം എരിത്രിയന്‍ ഗവണ്‍മെന്റ് അടച്ചുപൂട്ടിക്കുകയാണ്.
എത്യോപ്യയായിലും സ്ഥിതി ഭിന്നമല്ല. രണ്ടുവര്‍ഷമായി ഇവിടെയും കത്തോലിക്കാസ്ഥാപനങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നു. ദാരിദ്ര്യവും സാമ്പത്തിക അസ്ഥിരതയും ജനങ്ങളുടെജീവിതത്തെ ദുരിതമയമാക്കുന്നു. എരിത്രിയായിലേത് തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റല്ല. സേച്ഛാധിപതിയാണ് പ്രസിഡന്റ്. മതസ്വാതന്ത്ര്യം ഇവിടെ അനുവദിക്കപ്പെട്ടിട്ടില്ല എത്യോപ്യായില്‍ മുസ്ലീം ഭീകരവാദമാണ് പ്രധാന വില്ലന്‍ .
പള്ളികള്‍ തകര്‍ക്കുന്നതില്‍ മുമ്പന്തിയിലുള്ളത് മുസ്ലീം തീവ്രവാദികളാണ്. മറ്റ് മതങ്ങളോട് പ്രത്യേകിച്ച് ക്രൈസ്തവരോട് അസഹിഷ്ണുതയാണ് ഇവിടെ പുലര്‍ത്തുന്നത്.എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് ഡയറക്ടര്‍ എഡ്വേര്‍ഡ് എഫ് ക്ലാന്‍സി മാധ്യമങ്ങളോട് പറയുന്നു.