ജൂണ്‍ മുതല്‍ എത്യോപ്യയില്‍ കൊല്ലപ്പെട്ടത് അഞ്ഞൂറിലേറെ ക്രൈസ്തവര്‍

എത്യോപ്യ: ജൂണ്‍ മുതല്‍ എത്യോപ്യയില്‍ അഞ്ഞൂറിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി ക്രിസ്ത്യന്‍ എയ്ഡ് ഓര്‍ഗനൈസേഷനായ ബര്‍ണാബാസ് ഫണ്ടിന്റെ റിപ്പോര്‍ട്ട്. എത്യോപ്യയിലെ ഒറോമിയ റീജിയനല്‍ സ്‌റ്റേറ്റിലാണ് മുസ്ലീം തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്.വാഹനങ്ങളില്‍ എത്തിയ അക്രമികള്‍ വാള്‍, കുന്തം, തോക്ക് എന്നിവ ഉപയോഗിച്ചാണ് ക്രൈസ്തവരെ കൊന്നൊടുക്കിയത്.

ആസൂത്രിതമായ കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഒരു ഭാഗത്ത് മുസ്ലീമുകള്‍ വേട്ടക്കാരായപ്പോള്‍ അവരില്‍ നിന്ന് ക്രൈസ്തവരെ രക്ഷിച്ചെടുത്തത് മറ്റൊരു വിഭാഗം മുസ്ലീമുകളായിരുന്നുവെന്നതും ക്രൈസ്തവര്‍ നന്ദിയോടെ സ്മരിക്കുന്നതായി വാര്‍ത്തയില്‍ പറയുന്നു. ക്രൈസ്തവരുടെ വ്യാപാരസ്ഥാപനങ്ങള്‍ തീയിടുകയും നശിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.