എത്യോപ്യയില്‍ വൈദികരുടെ കൂട്ടക്കൊല നടക്കുന്നതായി റിപ്പോര്‍ട്ട്

എത്യോപ്യ: എത്യോപ്യയിലെ ടിഗ്രായി ഏരിയായില്‍ വൈദികരുടെ കൂട്ടക്കൊല നടക്കുന്നതായി റിപ്പോര്‍ട്ട്. സിനഡ് ഓഫ് ദ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് അയച്ച കത്തിന്റെ കോപ്പി ലീക്ക് ചെയ്തതുവഴിയാണ് ഈ വിവരം ലഭിച്ചത്, വൈദികര്‍, ഡീക്കന്മാര്‍, എന്നിവരെല്ലാം കഴിഞ്ഞ അഞ്ചു മാസങ്ങളായി കൂട്ടക്കൊല ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എത്യോപ്യന്‍ നാഷനല്‍ ആര്‍മി സോള്‍ജിയേഴ്‌സും എരിത്രിയന്‍ ട്രൂപ്പ്‌സുമാണ് പ്രതിസ്ഥാനത്തുളളത്. വിശുദ്ധസ്ഥലങ്ങളിലെത്തി ഇവര്‍ വൈദികരെയും മറ്റും കൊന്നൊടുക്കുകയാണ്. അതിജീവിച്ച വൈദികരുടെ വാക്കുകള്‍ പ്രകാരം 78 വൈദികരെങ്കിലും ഇപ്രകാരം കൊല്ലപ്പെട്ടിട്ടുണ്ടാവും എന്നാണ്. ക്രൈസ്തവവിരുദ്ധ കലാപമാണ് ഇവിടെ നടക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ വൈദികരും സഭാനേതാക്കന്മാരും ഉള്‍പ്പടെ ആയിരത്തോളം പേരാണ് കൂട്ടക്കൊലയ്ക്ക് ഇരകളായത്. വാഗ്ദാനപേടകം സൂക്ഷിച്ചിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ദേവാലയത്തില്‍ നടന്ന അക്രമപരമ്പരയിലായിരുന്നു ഇത്.