വത്തിക്കാന്‍ സിറ്റി: യുഎസിലെയും കാനഡായിലെയും എത്യോപ്യന്‍ ക്രൈസ്തവര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പസ്‌തോലിക് വിസിറ്ററെ നിയമിച്ചു. ഫാ. ടെസ്ഫായെ വോള്‍ഡെ മറിയം ഫെസുവാണ് ഈ രാജ്യങ്ങളിലെ അപ്പസ്‌തോലിക് വിസിറ്ററായി നിയമിതനായിരിക്കുന്നത്.
യുറോപ്പിലെ എത്യോപ്യന്‍ ക്രൈസ്തവര്‍ക്കായി മാര്‍പാപ്പ അപ്പസ്‌തോലിക് വിസിറ്ററെ ജനുവരിയില്‍ നിയമിച്ചിരുന്നു.
പരിശുദ്ധ സിംഹാസനവുമായി സംയോഗത്തിലുള്ള 23 പൗരസ്ത്യ കത്തോലിക്കാ സഭകളിലൊന്നാണ് എത്യോപ്യയിലേത്. 71,000 അംഗങ്ങള്‍ അഡിസ് അബാബ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എത്യോപ്യന്‍ സഭയിലുണ്ട്.
ക്രൈസ്തവവിശ്വാസം ലോകത്തില്‍ രണ്ടാമതായി പ്രചരിപ്പിക്കപ്പെട്ട രാജ്യമാണ് എത്യോപ്യ.