അലെന്‍ടൗണ്‍: ദിവ്യകാരുണ്യത്തോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കാനായി പെന്നിസല്‍വാനിയാ രൂപതയില്‍ പ്രത്യേകവര്‍ഷാചരണത്തിന് തുടക്കം. ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സജീവസാന്നിധ്യം പ്രത്യേകമായി ഓര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള വര്‍ഷാചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കരുണയുടെ ഞായറായ ഏപ്രില്‍ 11 നാണ് തുടക്കം കുറിച്ച വര്‍ഷാചരണം അടുത്തവര്‍ഷം ജൂണ്‍ 19 ന് സമാപിക്കും. രൂപതാസ്ഥാപനത്തിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് വര്‍ഷാചരണം എന്ന് ബിഷപ് ആല്‍ഫ്രഡ് ഷ്‌ളെര്‍ട്ട് അറിയിച്ചു. ഇതോട് അനുബന്ധിച്ച് ഭാഗിക ദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.