‘വത്തിക്കാന്‍ സിറ്റി: കുടുംബങ്ങളുടെ അജപാലന ശുശ്രൂഷ വര്‍ദ്ധിച്ച വെല്ലുവിളിയാണെന്നും അജപാലകര്‍ കുടുംബങ്ങളെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകണമെന്നും ഗബ്രിയേല ഗംബീനോ. യുവജനങ്ങളെ വൈവാഹികജീവിതത്തിന് ഒരുക്കുകയും അവരെ തുടര്‍ന്നും കുടുംബജീവിതത്തിന് അനുരൂപരാക്കി മാറ്റുന്ന നല്ല ദമ്പതികളാക്കിത്തീര്‍ക്കാനും അജപാലകര്‍ക്ക് കടമയുണ്ടെന്നും ഗബ്രിയേല അഭിപ്രായപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളെ നയിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് അജപാലകരുടെ ധര്‍മ്മമാണ്.
കുടുംബം എന്നാല്‍ ക്ലേശങ്ങളുടെയും പ്രയാസങ്ങളുടെയും കേന്ദ്രമെന്നല്ല സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ദൈവവിളിയുടെയും ആനന്ദവഴികളുടെയും ഉറവിടം കൂടിയാണെന്ന്് തെളിയിക്കുന്ന വിധത്തില്‍ ജീവിക്കാന്‍ യുവദമ്പതികളെ വാര്‍ത്തെടുക്കാനും അജപാലകര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഗബ്രിയേ ല പറഞ്ഞു. വത്തിക്കാനിലെ ഡിസാസ്റ്ററി ഫോര്‍ ലെയ്റ്റി ഫാമിലി ആന്റ് ലൈഫിന്റെ അണ്ടര്‍ സെക്രട്ടറിയാണ് ഗബ്രിയേല 2017 നവംബര്‍ ഏഴിനാണ് പാപ്പ ഗബ്രിയേലയെ പ്രസ്തുത സ്ഥാനത്തേക്ക് നിയമിച്ചത്.