വത്തിക്കാന്‍ സിറ്റി: കുടുംബപ്രാര്‍ത്ഥന ഉപേക്ഷിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നമ്മുടെ ഹൃദയത്തിലും ഓര്‍മ്മകളിലും സൂക്ഷിക്കുന്ന ചെറുപ്പകാലത്ത് നാം ഉരുവിട്ടു ശീലിച്ച പ്രാര്‍ത്ഥനകള്‍ നമുക്കു ഉപേക്ഷിക്കാതിരിക്കാം.
ദൈവപിതാവിന്റെ ഹൃദയത്തില്‍ ഇടം നേടുവാനുള്ള സുനിശ്ചിതമായ വഴികളാണവ. പാപ്പ ട്വീറ്ററില്‍ കുറിച്ചു.