നോമ്പുകാലം ആവശ്യപ്പെടുന്ന ആത്മീയ ഉണര്വിന് വളരെ സഹായകരവും പ്രചോദനാത്മകവുമായ ചിത്രമാണ് ഫാത്തിമ. കഴിഞ്ഞവര്‍ഷമാണ് ചിത്രംപ്രദര്ശനത്തിനെത്തിയത്. ഇപ്പോള്‍ ഈ ചിത്രം നെറ്റ് ഫഌക്സിലും കാണാന്‍ കഴിയും. ഒന്നാം ലോകമഹായുദ്ധകാലത്ത് പോര്‍ച്ചുഗല്ലിലെ മൂന്നു കുട്ടികള്‍ക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒമ്പതുവയസുകാരി ലൂസിയായും അവളുടെ ബന്ധുക്കളായ ജസീന്തയും ഫ്രാന്സിസ്ക്കോയുമായിരുന്നു അത്തരമൊരു ഭാഗ്യത്തിന് അര്‍ഹരായവര്‍.
ഈ സംഭവമാണ് ചിത്രം അനാവരണം ചെയ്യുന്നത്. മാര്‍ക്കോ പോണ്ടെകോര്വോയാണ് സംവിധായകന്.