കരോള്‍ബാഗ്: കോവിഡ് ഉയര്‍ത്തിയ സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് ഫരീദാബാദ് രൂപതയിലെ വൈദികര്‍ ഒരു മാസത്തെ അലവന്‍സ് വേണ്ടെന്ന് വച്ചു. ഇടവകയുടെ സാമ്പത്തികബുദ്ധിമുട്ട് കണക്കിലെടുത്താണ് വൈദികര്‍ സ്വയം അലവന്‍സ് വേണ്ടെന്ന് വച്ചിരിക്കുന്നത്. വൈദികര്‍ കൈക്കൊണ്ട ഈതീരുമാനത്തെ രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര അഭിനന്ദിച്ചു. സഭാ തലത്തിലുള്ള സാലറി ചലഞ്ച് ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.