കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന മരട് സെന്റ് ജാന്നാ പള്ളി വികാരിയും സത്യദീപം വാരികയുടെ മുന്‍ ചീഫ് എഡിറ്ററുമായിരുന്ന ഫാ. ചെറിയാന് നേരെവീട്ടിലിന്റെ ആരോഗ്യനില ഗുരുതരം. തലയക്ക് പരിക്കേറ്റു കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള അച്ചന് ഇന്നലെ ഹൃദയാഘാതമുണ്ടായതോടെയാണ് ആരോഗ്യനില മോശമായത്.
മരട് പിഎസ് മിഷന് ആശുപത്രിക്ക് സമീപം കഴിഞ്ഞ 13 ന് സായാഹ്നസവാരിക്കിടെ ബൈക്ക് ഇടിച്ചാണ് അച്ചന് തലയ്ക്ക് ഗുരുതര പരിക്കേറ്റത്.