റാഞ്ചി: ഈശോസഭാ വൈദികനായ ഫാ. എറിക്ക് ബ്രെയി മരണമടഞ്ഞു. 79 വയസായിരുന്നു. സെമിനാരി അധ്യാപകനും ധ്യാനഗുരുവും കൗണ്‍സിലറുമായിരുന്നു.ന ിരവധി സെമിനാരിവിദ്യാര്‍ത്ഥികളുടെയും കന്യാസ്ത്രീകളുടെയും ആത്മീയഗുരുവുമായിരുന്നു. ഹൃദയസ്തംഭനം മൂലം അപ്രതീക്ഷിതമായിട്ടായിരുന്നു മരണം. 1940 ഡിസംബര്‍ 10 നായിരുന്നു ജനനം.
1959 സെപ്തംബര്‍ ഏഴിന് ഈശോസഭയില്‍ ചേര്‍ന്നു. 1979 ജൂണ്‍ മൂന്നിന് വൈദികനായി. 1965 ല്‍ സെമിനാരിവിദ്യാര്ത്ഥിയായിരുന്നപ്പോഴാണ് റാഞ്ചിയിലെത്തിയത്. റാഞ്ചി സെന്റ് ആല്‍ബര്‍ട്ട് കോളജില്‍ 40 വര്‍ഷത്തോളം അധ്യാപകനായിരുന്നു.
ഈശോസഭാംഗവും റാഞ്ചി ആര്‍ച്ച് ബിഷപ്പുമായ ഫെലിക്സ് ടോപ്പോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്കാരശുശ്രൂഷകള്‍ നടന്നു.