അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഫാ. ജാക്വെസ് ഹാമെല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കവെ കൊല്ലപ്പെട്ടത്. കൃത്യമായി പറഞ്ഞാല്‍ 2016 ജൂലൈ 26. അല്ലാഹു അക്ബര്‍ മുഴക്കി അള്‍ത്താരയിലേക്ക് പ്രവേശിച്ചരണ്ടു ചെറുപ്പക്കാരാണ് 86 കാരനായ ആ വൈദികനെ കഴുത്തറുത്തു കൊന്നത്. രക്തസാക്ഷിയായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
സാധാരണയായി വീരോചിതപുണ്യങ്ങള്‍ നയിച്ചിരുന്ന ഒരു വ്യക്തി മരണമടഞ്ഞതിന് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ വ്യക്തിയെ വിശുദ്ധപദവിയിലേക്കുയര്ത്താനുള്ളരൂപതാതല നടപടികള്‍ക്ക് ആരംഭം കുറിക്കുന്നത്.പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ആ പതിവ് ഫാ. ഹാമെലിന്റെ കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരുത്തിയിരുന്നു. അങ്ങനെയാണ് 2017 ഏപ്രിലില്‍ തന്നെ ഫാ. ഹാമെലിന്റെ നാമകരണനടപടികള്‍ ആരംഭിച്ചത്. പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയുമായ ജീവിതമായിരുന്നു അച്ചന് നയിച്ചിരുന്നത്.
2005 ല്‍ വൈദികവൃത്തിയില്‍ നിന്ന് വിരമിച്ചുവെങ്കിലും ശുശ്രൂഷ തുടരാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഇ്ന്നും അനേകരെ പ്രചോദിപ്പിക്കുന്നതാണ് ഫാ. ഹാമെലിന്റെ രക്തസാക്ഷിത്വം.