കൊച്ചി: കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ (KCBC) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയി ഫാ. ജേക്കബ് ജി. പാലയ്ക്കപിള്ളി ചുമതലയേറ്റു. എർണാകുളം-അങ്കമാലി അതിരൂപതാ അംഗമാണ്. എറണാകുളം-അങ്കമാലി അതിരൂപത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി, അസി. സ്പിരിച്ചൽ ഡയറക്ടർ AKCC, അതിരൂപത കോർപ്പറേറ്റ് മാനേജർ, കത്തോലിക്ക ടീച്ചേർസ് ഗിൽഡ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ അതിരൂപത വിദ്യാഭ്യാസ സ്പോൺസർഷിപ് പ്രോഗ്രാം, കത്തോലിക്ക കോൺഗ്രസ് AKCC സ്റ്റേറ്റ് ഡയറക്ടർ, സിറോ-മലബാർ സഭ വനിതാ ഫോറം കോ-ഓർഡിനേറ്റർ, സിറോ-മലബാർ സഭ വിദ്യാഭ്യാസ സമിതി സെക്രട്ടറി, KCBC വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി, കത്തോലിക്ക ടീച്ചേർസ് ഗിൽഡ് സംസ്ഥാന ഡയറക്ടർ, ചെയർമാൻ, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃക്കാക്കര ഭാരത മാതാ കോളേജ് മാനേജറായി സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയി ചുമതല ഏൽക്കുന്നത്.