കൊച്ചി: സീറോ മലബാര്‍ സഭയുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്കുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ അസി. സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജയിംസ് കൊക്കാവയലില്‍ നിയമിതനായി.ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആണ് കമ്മീഷന് ചെയര്മാന്. ബിഷപ്പ് മാര്‍ തോമസ് ചക്യത്ത്, ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ അംഗങ്ങളാണ്. സീറോ മലബാര്‍ സഭയുടെ പിആര്‍ഓ കൂടിയായ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടം ആണ് കമ്മീഷന് സെക്രട്ടറി.