കൊച്ചി: സിസ്റ്റര്‍ അഭയയെ സംബന്ധിച്ച് ഫാ. മാത്യു നായ്ക്കംപറമ്പില്‍ നടത്തിയ പ്രസ്താവനയുടെ പേരിലുള്ള വിവാദം അവസാനിപ്പിക്കണമെന്ന് വിന്‍സെന്‍ഷ്യന്‍ സഭ. ഫാ. മാത്യു നടത്തിയ പ്രസ്താവന മുതലെടുത്ത് അദ്ദേഹം നല്കിയ സേവനങ്ങളെ തള്ളിപ്പറയുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സഭ പ്രതികരിച്ചു.
ജാഗ്രത കുറവോടെ നടത്തിയ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തന്നെ ഫാ. മാത്യു നിരുപാധികം പൊതുസമൂഹത്തോട് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ അദ്ദേഹത്തോടൊപ്പം വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹവും ഖേദം പ്രകടിപ്പിക്കുകയാണെന്ന് പിആര്‍ഒ ഫാ. ആന്റണി ചക്കുങ്കല്‍ അറിയിച്ചു.