കൊച്ചി: കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം കപ്പൂച്ചിന്‍ വൈദികനായ ഫാ. റോയ് കാരയ്ക്കാട്ടിന്. കാറ്റിനരികെ എന്ന സിനിമയുടെ സംവിധാനമികവിനാണ് പ്രത്യേക ജൂറി അവാര്‍ഡ്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു വൈദികന് ഒരു ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യുന്നത് ഒരു മലയുടെ ചെരിവില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഒരു കുടുംബം നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ ആണ് കാറ്റിനരികെ അവതരിപ്പിക്കുന്നത്.
കൊല്‍ക്കൊത്ത ഇന്റര്‍നാഷനല്‍ കള്‍ട്ട് ഫെസ്റ്റില്‍ ശ്രദ്ധേയമായ ദി ലാസ്റ്റ് ഡ്രോപ്പ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തതും ഫാ. റോയ് കാരയ്ക്കാട്ടായിരുന്നു.