ചാലക്കുടി: പുഴയില്‍ നീന്തുന്നതിനിടെ അവശനായ വൈദികന് ആശുപത്രിയില്‍ മരിച്ചു. കൊച്ചി ഒസിഡി ആശ്രമത്തിലെ ഫാ. സെബാസ്റ്റ്യന്‍ പടയാട്ടില്‍ ആണ് മരിച്ചത്. 55 വയസായിരുന്നു.സഹോദരിയുടെ വീട്ടില്‍ വിരുന്നിനെത്തിയ അദ്ദേഹം ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
പുഴയ്ക്ക ്കുറുകെ നീന്തിയ അദ്ദേഹം അവശനായതിനെതുടര്ന്ന് കരയക്ക് കയറിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാന്‍സര്‍ രോഗബാധിതനായിരുന്ന അദ്ദേഹം കിടങ്ങൂരെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.