മാനന്തവാടി: മാനന്തവാടി രൂപതാ വൈദികനായ ഫാ. സെബാസ്റ്റ്യന്‍ പാറയിലിന് ് വിശ്വാസിസമൂഹം അന്ത്യയാത്രാമൊഴി നല്കി. 50 വയസായിരുന്നു. പൗരോഹിത്യരജത ജൂബിലി വര്‍ഷത്തില്‍ ആകസ്മികമായിട്ടായിരുന്നു അച്ചന്റെ വേര്‍പാട്. നരിവാല മുണ്ട സെന്റ് ജോസഫ്സ് പള്ളിയിലെ വികാരിയായിരുന്ന അച്ചന് ഹൃദയാഘാതം മൂലം ഇന്നലെയാണ് മരണമടഞ്ഞത്.
1996 ഓഗസ്റ്റ് എട്ടിന് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയില്‍ നിന്നുംപൗരോഹിത്യം സ്വീകരിച്ചു. പ്രശസ്തനായ ധ്യാനഗുരുവുമായിരുന്നു. മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു സംസ്കാരചടങ്ങുകള്‍. താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സംസ്കാരശുശ്രൂഷയില്‍ സംബന്ധിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കാന്‍ 20 പേര്‍ക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.
ശുശ്രൂഷകള്‍ ഓണ്‍ലൈന്‍ സംപ്രേഷണം ചെയ്തു.