സുവിശേഷത്തിന്റെ മറവില്‍ മാവോയിസ്റ്റ് ഭീകരത: ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ ന്യായീകരിച്ചും മിഷനറിമാര്‍ക്കെതിരെ വിഷം തുപ്പിയും പ്രമുഖ ദിനപ്പത്രം

കൊച്ചി സുവിശേഷത്തിന്റെ മറവില്‍ മാവോയിസ്റ്റ് ഭീകരതയാണെന്ന് ജന്മഭൂമി ദിനപ്പത്രം. ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ടുള്ള ലേഖനത്തിലാണ് ക്രൈസ്തവര്‍ക്കും ക്രൈസ്തവമിഷനറിമാര്‍ക്കും എതിരെ പത്രം വിഷം തുപ്പുന്നത്

. വിമോചനത്തിന്റെ ദൈവശാസ്ത്രവും മാവോയിസവും കൂട്ടിയിണക്കിയാണ് വനവാസി മേഖലയില്‍ ഇവര്‍ പ്രചരണം നടത്തുന്നത് മതപരിവര്‍ത്തനവും ഭൂമികൈയേറ്റവും ലക്ഷ്യമിട്ടാണ് വിദേശഫണ്ടിന്റെ ബലത്തില്‍ ഇത്തരം നീക്കങ്ങളെന്നാണ് സൂചന. ജെഎന്‍യുവിലുള്‍പ്പടെ സമീപകാലത്തു നടന്ന രാജ്യവിരുദ്ധ സമരങ്ങളിലെല്ലാം ചില ക്രൈസ്തവമിഷനറിമാരുടെ പങ്കാളിത്തം ദുരൂഹതയുണ്ടാക്കുന്നതാണ്. പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലെ ്അസത്യപ്രസ്താവനകളാണ് ഇവയെല്ലാം. ഒഡീഷയിലെ കാണ്ടമാലില്‍ 2008 ഓഗസ്റ്റ് 23 ന് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിന് പിന്നില്‍ മിഷനറി- മാവോയിസ്റ്റ് അച്ചുതണ്ടായിരുന്നു എന്ന ആരോപണവും പത്രം ഉന്നയിക്കുന്നുണ്ട്. സുവിശേഷത്തിന്റെ മറവില്‍ മാവോയിസ്റ്റ് ഭീകരത പരത്തുന്നവരില്‍ സ്റ്റാന്‍സ്വാമി ആദ്യത്തെ ആളല്ല അവസാനത്തെയും എന്നും പത്രം സ്ഥാപിക്കുന്നു.

ക്രൈസ്തവമിഷനറിമാര്‍ക്ക് നേരെ ഇനിയും ഭരണകൂടത്തിന്റെ വേട്ടയാടല്‍ ഉണ്ടാവുമെന്ന സൂചനയല്ലേ ഈ വാക്കെന്ന് സ്വഭാവികമായും ആര്‍ക്കും സംശയം തോന്നാം. ഇതേ സമയം ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് വേണ്ടി രാജ്യമാകെ പ്രതിഷേധം തുടരുകയാണ്. രാഷ്ട്രീയനേതാക്കളും സഭാധ്യക്ഷന്മാരും സന്യാസസമൂഹങ്ങളും ഉള്‍പ്പടെയുളളവര്‍ ഈ മനുഷ്യസ്‌നേഹിയുടെ മോചനത്തിന് വേണ്ടി ഉറക്കെ ശബ്ദിക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ള വിദ്വേഷപ്രചരണങ്ങള്‍.