മുംബൈ: ഭീകരവാദിയെന്ന് മുദ്രകുത്തി നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ ജുഡീഷ്യല്‍ ക്സ്റ്റഡി അടുത്ത 21 ദിവസം വരെ നീട്ടാന്‍ തീരുമാനിച്ചു.ഇതനുസരിച്ച് നവംബര്‍ 26 വരെ അദ്ദേഹം കസ്റ്റഡിയില്‍ തുടരും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റാഞ്ചിയിലെ താമസസ്ഥലത്ത് നിന്ന് അദ്ദേഹത്തെ ഒക്ടോബര്‍ എട്ടിനാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
84 കാരനായ ഇദ്ദേഹം ഈശോസഭാംഗമാണ്. അടുത്ത ദിവസം തന്നെ ഫാ. സ്റ്റാന്‍ സ്വാമിയെ പതിനാലു ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചിരുന്നു. വൈദികന്റെ പ്രായവും രോഗാവസ്ഥയും കണക്കിലെടുത്ത് ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും കോടതി അതും നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അദ്ദേഹത്തെ കസ്റ്റഡി നീട്ടാന്‍ ഉത്തരവായിരിക്കുന്നത്.
ഫാ. സ്റ്റാന്‍സ്വാമിയുടെ അറസ്റ്റിനെതിരെ ലോകവ്യാപകമായി തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.