കൊച്ചി: അഭയ കേസില്‍ വിചാരണ കോടതി കുറ്റക്കാരനെന്ന് വിധിച്ച ഒന്നാം പ്രതി ഫാ. തോമസ്കോട്ടൂര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇരട്ട ജീവപര്യന്തം തടവുശികഷയ്ക്കെതിരെയാണ് ഫാ. കോട്ടൂര്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ പിന്നീട് പരിഗണിക്കും. വിധി നിയമപരമല്ലെന്നാരോപിച്ചാണ് ഫാ. തോമസ് കോട്ടൂര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. അടയ്ക്കാ രാജു, ഷമീര്‍, കളര്‍കോട് വേണുഗോപാല്‍ എന്നിവരുടെ മൊഴികളില്‍ നിന്ന് അടര്‍ത്തിയെടുത്ത കാര്യങ്ങള്കൂട്ടിച്ചേര്ത്താണ് കുറ്റം ചുമത്തിയിട്ടുള്ളതെന്നും ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും അപ്പീലില്‍ പറയുന്നു.
കേസിലെ എതിര്‍കക്ഷിയായ സിബിഐ ക്ക് നോട്ടീസ് നല്കാന് ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.