ഫാ. തോമസ് എമ്പ്രയിലിന് കണ്ണീരോടെ വിട

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരണമടഞ്ഞ ഫാ. തോമസ് എബ്രയിലിന് വിന്‍സെന്‍ഷ്യന്‍ സമൂഹം കണ്ണീരോടെ വിട നല്കി. മെയ് എട്ടിന് ഗാസിയാബാദ് സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു 79 കാരനായ വൈദികന്റെ അന്ത്യം. ഏപ്രില്‍ 23 നാണ് കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റ് രൂപതയിലും ആഗ്ര അതിരൂപതയിലും പുതിയ മിഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഫാ. തോമസ്. മിഷന്‍ ഇടവകയായ ബുഡാവന്‍ ക്രൈസ്റ്റ് ദ റെഡിമീര്‍ ദേവാലത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു. ഫാ. ബോബി തോമസ് എബ്രയില്‍ മുഖ്യകാര്‍മ്മികനായിരുന്നു.