ലിയോണ്‍: നീസ് കത്തീഡ്രല്‍ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാവും മുമ്പ് ഫ്രാന്‍സില്‍ നിന്ന് വീണ്ടുമൊരു ആക്രമണ വാര്‍ത്ത. ഗ്രീക്ക് ഓര്‍ത്തഡോക്സ് വൈദികന് നേരെ അക്രമി വെടിയുതിര്‍ത്തതാണ് ഈ സംഭവം. വൈദികന്റെ നില ഗുരുതരമാണെന്നാണ് നിലവിലെ വിവരം ലിയോണ്‍ നഗരത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പുറത്തേക്കിറങ്ങുകയായിരുന്ന വൈദികനെയാണ് അജ്ഞാതന്‍ വെടിവച്ചത്. അക്രമിയെ പോലീസ് പിടികൂടിയെന്നും വാര്‍ത്തയില്‍ പറയുന്നു.