വെര്‍ച്വല്‍ കുരിശിന്റെ വഴിയുമായി ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍

ജറുസലെം: നോമ്പുകാലത്ത് വെര്‍ച്വല്‍ കുരിശിന്റെ വഴിയുമായി ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍. വിശുദ്ധനാട്ടിലേക്ക് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വെര്‍ച്വല്‍ കുരിശിന്റെ വഴി നടത്തുന്നത്. ഇത് രണ്ടാം തവണയാണ് നടത്തുന്നത്. കഴിഞ്ഞവര്‍ഷവും കോവിഡ് മൂലം തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയായിരുന്നു. ഹോളിലാന്‍ഡിന്റെ സംരക്ഷണ ചുമതലയുള്ള ഫാ. ആല്‍ബെര്‍ട്ടോ ജോവാന്‍ പാരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫെബ്രുവരി 17 ന് ആദ്യ വീഡിയോ റീലിസ് ചെയ്തു. മാര്‍ച്ച് 30 വരെയുള്ള ചൊവ്വ, വെള്ളി ദിവസങ്ങളിലും പെസഹാവ്യാഴാഴ്ചയും ഇതര വീഡിയോകള്‍ റീലിസ് ചെയ്യും. വിവിധ ഭാഷകളിലുളള സബ് ടൈറ്റിലുകളും വീഡിയോയ്ക്കുണ്ട്.