റിഡ്പ്റ്ററിസ്റ്റ് വൈദികനും അദ്ദേഹത്തിന്റെ മകളും വിശുദ്ധ പദവിയിലേക്ക്. ദൈവദാസന്‍ Francisco Barrecheguren Montagut ന്റെയും മകള്‍ Maria de la garciaയുടെയും നാമകരണനടപടികള്‍ പുരോഗമിക്കുന്നു. ദൈവദാസരുടെ വീരോചിതപുണ്യങ്ങളെ അംഗീകരിച്ചുകൊണ്ട് ഇവരെ ധന്യരായി പ്രഖ്യാപിക്കുന്നതിനുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു.
സ്‌പെയ്‌നിലെ സാമ്പത്തികമുള്ള ഒരു കുടുംബത്തിലായിരുന്നു ഫ്രാന്‍സിസ്‌ക്കോയുടെ ജനനം. പതിനൊന്ന് മാസം പ്രായമുളളപ്പോള്‍ അപ്പനും പിന്നീട് ഓരോരോ അവസരങ്ങളിലായി സഹോദരിമാരും മരണമടഞ്ഞതോടെ അനാഥനായ അദ്ദേഹം അങ്കിളുമാരുടെയും ആന്റിമാരുടെയും പരിചരണത്തിലാണ് വളര്‍ന്നുവന്നത്. 1904 ല്‍ ഫ്രാന്‍സിസ്‌ക്കോ വിവാഹിതനായി. concha garcia calvo ആയിരുന്നു ഭാര്യ. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അവര്‍ക്കൊരു മകളും പിറന്നു. Maria concepcion. എല്ലാവരും അവളെ conchita എന്നാണ് എല്ലാവരും വിളിച്ചത്.
മകളെ ക്രിസ്തീയാരൂപിയില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശ്രദ്ധ പതിപ്പിച്ച പിതാവായിരുന്നു അദ്ദേഹം. കുമ്പസാരം,വിശുദ്ധബലി, ദിവ്യകാരുണ്യസ്വീകരണം എന്നിവയ്‌ക്കെല്ലാം മകളെ ഒരുക്കിയത് അദ്ദേഹമായിരുന്നു. അനാരോഗ്യമായിരുന്നു conchitaയുടെ വലിയ പ്രശ്‌നം. ചെറുപ്പം മുതല്‌ക്കേ കര്‍മ്മലീത്ത കന്യാസ്ത്രീയാകണമെന്ന് ആഗ്രഹിച്ച അവള്‍ക്ക് സാധിക്കാതെ പോയതും അനാരോഗ്യം കാരണമായിരുന്നു. വീട്ടില്‍അമ്മയെ ജോലിക്ക് സഹായിക്കുന്നതിനും പിതാവിനൊപ്പം പ്രാര്‍ത്ഥിക്കുന്നതിനും അവള്‍ ഒരുപോലെ സന്തോഷിച്ചിരുന്നു.
അഗതിസേവയും ദാരിദ്ര്യാരൂപിയും അവളില്‍ പ്രശോഭിച്ചിരുന്നു. ഈ അപ്പന്റെയും മകളുടെയും ജീവിതത്തിലെ വലിയ വേദനയായിരുന്നു concha യുടെ മാനസികാസ്വസ്ഥതകള്‍. ഒടുവില്‍ ഭ്രാന്താശുപത്രിയില്‍ അവളെ പ്രവേശിപ്പിക്കുക വരെ ചെയ്തു. അപ്പോഴും വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും സ്ഥിരതയോടെ നില്ക്കാന്‍ അപ്പനും മകള്‍ക്കും കഴിഞ്ഞു.
ക്ഷയരോഗബാധിതായി conchita മരിക്കുമ്പോള്‍ അവള്‍ക്ക് 22 വയസായിരുന്നു പ്രായം. 1927 മെയ് 13 ന് ആയിരുന്നു conchita യുടെ മരണം. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യയും മരിച്ചു. ഇതോടെ ഫ്രാന്‍സിസ്‌ക്കോയുടെ ജീവിതം കൂടുതലായും പ്രാര്‍ത്ഥനയ്ക്കും കാരുണ്യപ്രവര്‍ത്തനങ്ങളിലേക്കുമായി തിരിഞ്ഞു. സന്യസ്ത ജീവിതം തന്നെ ക്ഷണിക്കുന്നതായി അദ്ദേഹം അറിഞ്ഞു. നിരവധി റിഡ്പ്റ്ററിസ്റ്റ് വൈദികര്‍ അദ്ദേഹത്തിന് സുഹൃത്തുക്കളായുണ്ടായിരുന്നു. അങ്ങനെ 1945 മാര്‍ച്ചില്‍ അദ്ദേഹം ദിവ്യരക്ഷകസഭയില്‍ ചേര്‍ന്നു. അറുപത്തിയാറാം വയസില്‍ വ്രതവാഗ്ദാനം നിറവേറ്റി.
രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 1949 ല്‍ വൈദികനായി. എട്ടുവര്‍ഷത്തോളം വൈദികനായി സേവനം ചെയ്തു. ഗ്രാനഡായിലെ റിഡംപ്റ്ററിസ്റ്റ് ഹൗസില്‍ വച്ച് 1957 ഒക്ടോബര്‍ ഏഴിനായിരുന്നു മരണം ഇന്ന് ഈ അപ്പന്റെയും മകളുടെയും ഭൗതികാവശിഷ്ടങ്ങള്‍ ഗ്രാനഡായിലെ നിത്യസഹായമാതാ ദേവാലയത്തിലാണ് അടക്കം ചെയ്തിരിക്കുന്നത്.