വത്തിക്കാന്‍സിറ്റി: സാഹോദര്യത്തെയും സാമൂഹ്യസൗഹൃദത്തെയും കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ ഫ്രത്തേല്ലി തൂത്തിയുടെ റഷ്യന്‍ പരിഭാഷ മാര്‍ച്ച് 3 ന് പുറത്തിറങ്ങും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനമാണ് ഇത്. 2020 ഒക്ടോബര്‍ നാലിനാണ് ചാക്രികലേഖനം പുറത്തിറങ്ങിയത്.
മോസ്‌ക്കോയിലെ പൊക്രോവ്‌സ്‌ക്കിയെ വൊറോത്ത സാംസ്‌കാരികകേന്ദ്രത്തില്‍ വച്ചാണ് ചാക്രികലേഖനത്തിന്റെ പ്രകാശന ചടങ്ങ്.