പാരീസ്: ഫ്രാന്‍സില്‍ നിന്ന് വീണ്ടുമൊരു വൈദിക കൊലപാതകം കൂടി. മോണ്‍ഫോര്‍ട്ട് മിഷനറീസ് പ്രൊവിന്‍ഷ്യാല്‍ സൂപ്പീരിയറായ ഫാ. ഒലിവര്‍ മെയറാണ് കൊല്ലപ്പെട്ടത് റുവാണ്ടന്‍ അഭയാര്‍ത്ഥിയായ ഇമ്മാനുവലാണ് ഇദ്ദേഹത്തെ കൊന്നത്. 2020 ജൂലൈയില്‍ നോന്ത് കത്തീഡ്രലിന് തീ വച്ച കേസില്‍ പ്രതിയായിരുന്നു ഇമ്മാനുവല്‍. മാസങ്ങളായി ഇയാള്‍ക്ക് അഭയം നല്‍കിയിരുന്നത് ഫാ. ഒലിവറായിരുന്നു.
കൊലപാതകകാരണം വ്യക്തമായിട്ടില്ല. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയായിരുന്നു സംഭവം. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫാ. ഹാമെല്സിനെ തീവ്രവാദികള്‍ കഴുത്തറുത്തുകൊന്ന സംഭവം ലോകമനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു.