പാരീസ്: ലോക്ക് ഡൗണിനെ തുടര്‍ന്ന് പൊതുകുര്‍ബാനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി ഫ്രഞ്ച് ജനത തെരുവില്‍. ലോക്ക് ഡൗണ്‍കാലത്ത് ഏര്‍പ്പെടുത്തിയ വിശുദ്ധ കുര്‍ബാനയ്ക്കുള്ള വിലക്ക് പിന്‍വലിക്കണമെന്നും വിശുദ്ധ കുര്‍ബാന അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് ദേവാലയങ്ങല്‍ക്ക് വെളിയിലും മറ്റും ഫ്രഞ്ചുകാര്‍ ഒരുമിച്ചത് .
ഞങ്ങള്‍ക്ക് കുര്‍ബാന വേണം എന്നാണ് അവര്‍ ആവശ്യമുയര്‍ത്തുന്നത്. ഫ്രാന്‍സില്‍ ഇത് രണ്ടാം തവണയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഡിസംബര്‍ ഒന്നുവരെയാണ് പൊതുകുര്‍ബാനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1.9 മില്യന്‍ കൊറോണ വൈറസ് കേസുകളാണ് ഫ്രാന്‍സില്‍ ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 42,603 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവാഹച്ചടങ്ങുകള്‍ക്ക് ആറുപേരും സംസ്‌കാരച്ചടങ്ങുകള്‍ക്ക് 30 പേര്‍ക്കുമാണ് പ്രവേശനമുള്ളത്.
മാസ്‌ക്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ജപമാല പ്രാര്‍ത്ഥിച്ചുമാണ് ഫ്രഞ്ചുജനത വിശുദ്ധ കുര്‍ബാനയ്ക്കുവേണ്ടി തെരുവിലിറങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.