ഫുര്‍ക്കിനോ ഫാസോയില്‍ ദുരന്തങ്ങള്‍ക്ക് മീതെ ദുരന്തം; ക്രൈസ്തവരുടെ ജീവിതം പ്രതിസന്ധിയില്‍

ഫുര്‍ക്കിനോ ഫാസോയില്‍ ക്രൈസ്തവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയ ആദ്യത്തെ ഘടകം ഭീകരവാദായിരുന്നു. തുടര്‍ച്ചയായ ഇസ്ലാമിക ഭീകരവാദം ജനജീവിതത്തെ പ്രത്യേകിച്ച ്‌ക്രൈസ്തവരുടെ ജീവിതത്തെ ദുരിതമയമാക്കിയതിന് കയ്യും കണക്കുമില്ലായിരുന്നു.

എന്നാല്‍ ആ പ്രതിസന്ധികള്‍ നിലനില്‌ക്കെ തന്നെ മറ്റൊരു ദുരന്തത്തിന് കൂടി ഇരകളായി മാറിയിരിക്കുകയാണ് ഫുര്‍ക്കിനോ ഫാസോയിലെ ജനങ്ങള്‍. ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുന്ന കോവിഡ് 19 ആണ് ഫുര്‍ക്കിനോ ഫാസോയിലെ പുതിയ ഭീകരന്‍. എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ ഭീകരാവസ്ഥ തെല്ലും മാറ്റമില്ലാതെ തുടരുമ്പോഴാണ് കോവിഡ് 19 കൂടി കടന്നുവന്നിരിക്കുന്നത്. ഇതോടെ ക്രൈസ്തവരുടെ നില ഏറ്റവും പരിതാപകരമായി. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഗതാഗതം നിലച്ചു. ഭക്ഷണവിതരണം ഇല്ലാതായി. ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. വെള്ളമില്ല, ഇന്ധനമില്ല. ഇലക്ട്രിസിറ്റിയില്ല.. ഫുര്‍ക്കിനോയിലെ സ്ഥിതി ഇപ്രകാരമാണ്.

കയറികിടക്കാന്‍ സ്വന്തമായി വീടില്ലാത്ത അറുപതിനായിരത്തോളം ആളുകള്‍ Djibo നഗരത്തില്‍ മാത്രമുണ്ട്. എന്റെ ഇടവകയിലെ ഭൂരിപക്ഷം ജനങ്ങളും അഭയാര്‍ത്ഥികളാണ്. ഏറ്റവും ഗുരുതരമായ പ്രശ്‌നം ജലദൗര്‍ലഭ്യമാണ്. ഒരു വൈദികന്‍ പറയുന്നു. ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് ഭരണകൂടം ബോധവാന്മാരാണ്. പക്ഷേ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനുള്ള ഉറവിടം അവരുടെ പക്കലുമില്ല. ഭീകരാക്രമണത്തെ തുടര്‍ന്ന് പലായനം ചെയ്തവരുടെ എണ്ണം ഒരു മില്യനോളം വരും. കഴി്ഞ്ഞ വര്‍ഷം മാത്രമായി ആയിരത്തോളം ക്രൈസ്തവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

13 വൈദികര്‍ തങ്ങളുടെ ഇടവകവിട്ടുപോകാനും നിര്‍ബന്ധിതരായിട്ടുണ്ട്.