കാര്‍ട്ടൂണിന്റെ പ്രേക്ഷകരില്‍ കൂടുതലും കുട്ടികളാണ്. കുട്ടികളല്ലേ കാര്‍ട്ടൂണല്ലേ ചീത്തയൊന്നും കാണില്ല എന്നാണ് ഒട്ടുമിക്ക മാതാപിതാക്കളുടെയും ധാരണ.പക്ഷേ കാര്‍ട്ടൂണുകള്‍ കുട്ടികളെ വഴിതെറ്റിക്കുകയും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രഹസ്യമായും പരോക്ഷമായും ആയിട്ടാണ് തെറ്റായ സന്ദേശങ്ങള്‍ കാര്‍ട്ടൂണുകളിലൂടെ പ്രചരിപ്പിക്കുന്നത്. കാര്‍ട്ടൂണ്‍ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നതുകൊണ്ട് കുട്ടികളോ മുതിര്‍ന്നവരോ അതിലെ നെഗറ്റീവ് കണ്ടറിയണം എന്നുമില്ല.
ഇപ്പോഴിതാ ഡിസ്‌നിയുടെ കമ്പ്യൂട്ടര്‍ ആനിമേഷന്‍ സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറക്കിയ പുതിയ ഫിലിം OUT ല്‍ നായകന്‍ സ്വവര്‍ഗ്ഗാനുരാഗിയാണ്.
ഗ്രെഗ് എന്നാണ് അദ്ദേഹത്തിന്റെ പേര്. തന്റെ ബോയ്ഫ്രണ്ട് മാനുവലിനൊപ്പം ജീവിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യം മാതാപിതാക്കളോട് പറയാന്‍ വെല്ലുവിളികള്‍ നേരിടുകയാണ് ഗ്രെഗ്. ഡിസ്‌നിയില്‍ നിന്ന് ഇതിന് മുമ്പ് പുറത്തിറങ്ങിയ ONWARD എന്ന ചിത്രവും സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണയ്ക്കുന്നതായിരുന്നു.
ഇത് കൂടാതെ പല ആനിമേറ്റഡ് സിനിമകളിലും LGBTQ കഥാപാത്രങ്ങള്‍ കടന്നുവരികയും പുതിയൊരു ജീവിതവീക്ഷണം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാതാപിതാക്കളുടെ സൂക്ഷ്മനിരീക്ഷണവും വിലയിരുത്തലും കാര്‍ട്ടൂണുകളുടെ ആസ്വാദനം ആവശ്യപ്പെടുന്നുണ്ട് എന്നതാണ് ഇത്തരം വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.