നവംബര്‍ നാലു മുതല്‍ മാര്‍പാപ്പയുടെ ജനറല്‍ ഓഡിയന്‍സ് ലൈവ് സ്ട്രീമിങ്ങിലൂടെ

ഫ്രാന്‍സിസ് മാര്‍പാപ്പ ബുധനാഴ്ച തോറും നല്കിവരുന്ന പൊതുദര്‍ശന പരിപാടി വീണ്ടും ലൈവ് സ്ട്രീമിങ്ങിലേക്ക് മാറുന്നു. അപ്പസ്‌തോലിക് പാലസ് ലൈബ്രറിയില്‍ നിന്നുള്ള പൊതുദര്‍ശനപരിപാടി ലൈവായി സംപ്രേഷണം ചെയ്യും. ഒക്ടോബര്‍ 21 ന് ജനറല്‍ ഓഡിയന്‍സില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് ഈ മാറ്റം. ചെറിയ ഒരു ഗ്രൂപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് സെപ്തംബര്‍ രണ്ടുമുതല്‍ ജനറല്‍ ഓഡിയന്‍സ് പുനരാരംഭിച്ചിരുന്നു.

ആദ്യം സെന്റ് ഡമാസ്‌ക്കസ് കോര്‍ട്ടിന്റെ ഔട്ട്‌ഡോറിലും പിന്നീട് പോള്‍ ആറാമന്‍ ഹാളിലുമായിരുന്നു പൊതുദര്‍ശനം നല്കിവന്നിരുന്നത്. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ പൊതുദര്‍ശനപരിപാടികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.