വത്തിക്കാന്‍ സിറ്റി: ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ജനറല്‍ സെക്രട്ടറിയായി ബിയാറ്റി ഗില്‍സിനെ തിരഞ്ഞെടുത്തു. ആദ്യമായിട്ടാണ് ഒരു വനിതയെ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത്. 1996 മുതല്‍ ജനുവരി വരെ പ്രസ്തുത പദവി അലങ്കരിച്ചിരുന്ന ഫാ. ഹാന്‍സ് ലാങെന്‍ഡോര്‍ഫറിന്റെ പിന്‍ഗാമിയായിട്ടാണ് ദൈവശാസ്ത്രജ്ഞയായ ബിയാറ്റി ഗില്‍സിനെ തിരഞ്ഞെടുക്കപ്പെട്ടത്.
ജര്‍മ്മനിയിലെ സഭയെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇതെന്ന് മാധ്യമങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നു. നേതൃത്വനിരയിലേക്ക് സ്ത്രീകളെ നിയോഗിക്കുന്നതിന്റെ പ്രധാനപ്പെട്ട അടയാളമാണന്നും വാര്‍ത്തയില്‍ പറയുന്നു.