ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധം പരസ്യപ്പെടുത്തി ആദ്യമായി ഒരു മെത്രാന്‍

വാഷിംങ്ടണ്‍: പോലീസുകാരന്‍ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടരുമ്പോള്‍ ഈ ക്രൂരതയ്‌ക്കെതിരെ പരസ്യമായി പ്രതികരണം രേഖപ്പെടുത്തിയും പ്രക്ഷോഭകാരികളോട് സഹകരിച്ചും ബിഷപ് മാര്‍ക്ക് സെയ്റ്റ്‌സ്. അദ്ദേഹവും രൂപതയിലെ ഏതാനും വൈദികരും ചേര്‍ന്ന് ജൂണ്‍ ഒന്നിന് ജോര്‍ജിന്റെ ഓര്‍മ്മയ്ക്കായി ഒമ്പതു മിനിറ്റ് നേരം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു.

നിശ്ശബ്ദമായ ആ പ്രാര്‍ത്ഥന കറുത്തജീവിതങ്ങളുടെ നേര്‍ക്കുള്ള അനുഭാവവും പ്രതികരണവുമായിരുന്നുവെന്നാണ് പൊതുനിരീക്ഷണം..പ്രക്ഷോഭകാരികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് തന്നെയായിരുന്നു നിശ്ശബ്ദപ്രാര്‍ത്ഥന. പ്രക്ഷോഭകാരികളോടുള്ള ഐകദാര്‍ഢ്യമാണ് ഇതിലൂടെ അദ്ദേഹം പ്രകടമാക്കിയത്.