ദൈവത്തെ ആരാധിക്കാന്‍ ആത്മീയമായ പക്വത വേണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവത്തെ ആരാധിക്കാന്‍ കൂടുതല്‍ സമയം വിശ്വാസികള്‍ കണ്ടെത്തണമെന്നും ദൈവത്തെ ആരാധിക്കുക എന്നത് എളുപ്പമല്ല അതിന് ആത്മീയമായ പക്വത ആവശ്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവത്തെ ആരാധിക്കുന്നതില്‍ നാം പരാജയപ്പെടുകയാണെങ്കില്‍ നാം അതിന് പകരം വിഗ്രഹങ്ങളെ ആരാധിക്കും. ഇതിന് രണ്ടിനുമിടയില്‍ മറ്റൊരു മാര്‍ഗ്ഗമില്ല. ഒന്നുകില്‍ ദൈവത്തെ ആരാധിക്കുക അല്ലെങ്കില്‍ വിഗ്രഹങ്ങളെ ആരാധിക്കുക. നമ്മുടെ ഈ കാലത്ത് ദൈവത്തെ ആരാധിക്കുക എന്നത് അത്യാവശ്യമായ കാര്യമാണ്. വ്യക്തികളെന്ന നിലയിലും കമ്മ്യൂണിറ്റി എന്ന നിലയിലും. ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടത് എന്നതിനെക്കുറിച്ച് നാം ധ്യാനിക്കേണ്ടത് അത്യാവശ്യാണ്.

പ്രാര്‍ത്ഥനയിലും ആരാധനയിലും നമുക്കൊരിക്കലും ലക്ഷ്യം നഷ്ടപ്പെട്ടുപോകരുത്. പൂജരാജാക്കന്മാരുടെ തിരുനാള്‍ വേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ.