നന്നായി മരിക്കാന്‍ നന്നായി ഒരുങ്ങാം

നന്നായി മരിക്കാന്‍ ആഗ്രഹമുണ്ടോ.. അതോ ഒരിക്കലും മരിക്കില്ല എന്ന് വിചാരിച്ച് ജീവിക്കുകയാണോ..നന്നായി മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില വിശുദ്ധമാര്‍്ഗ്ഗങ്ങളുണ്ട്. അതായത് വിശുദ്ധര്‍ പറഞ്ഞുതന്നിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍. വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ അത്തരം നിര്‍ദ്ദേശം നല്കിയിട്ടുള്ള ഒരാളാണ്. വിശുദ്ധന്‍ നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ ഇപ്രകാരമാണ്.

മാസം തോറുമുളള കുമ്പസാരം.
സന്തോഷകരമായ മരണത്തെക്കുറിച്ചുള്ള ധ്യാനം
കഴിഞ്ഞ മാസത്തില്‍ നിന്ന് ഈ മാസത്തില്‍ കൈവരിക്കാന്‍ സാധിച്ച പുണ്യാഭിവൃദ്ധികളെക്കുറിച്ചോ അല്ലെങ്കില്‍ സാധിക്കാതെ പോയതിനെക്കുറിച്ചോ ഉള്ള അരമണിക്കൂര്‍ ധ്യാനം.
ബെനഡിക്ട പതിമൂന്നാമന്‍ പാപ്പ രചിച്ച നന്മരണപ്രാര്‍ത്ഥന