വത്തിക്കാന്‍ സിറ്റി: നല്ല ഇടയന്റെ തിരുനാള്‍ ദിനത്തില്‍ കോവിഡ് മൂലം മരണമടഞ്ഞ വൈദികരെയും ഡോക്ടറെയും അനുസ്മരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയില്‍ മാത്രമായി 100വൈദികരും 154 ഡോക്ടേഴ്സും കോവിഡ് ബാധിച്ചുമരിച്ചിട്ടുണ്ട്.
ദൈവജനത്തോട് വിശ്വസ്തത പുലര്‍ത്തിയ ഇടയരായിരുന്നു ഇവരെന്ന് പാപ്പ പറഞ്ഞു.ഡോക്ടേഴ്സ് മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവര്‍ത്തിച്ചു. വൈദികര്‍ തങ്ങളുടെ ആടുകള്‍ക്കുവേണ്ടി ജീവന് ബലിയര്‍പ്പിച്ചു. ക്രിസ്തു തന്നെ ഒരു ഇടയനായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. നല്ല ഇടയന്റെ പ്രധാനപ്പെട്ട ലക്ഷണം ശാന്തതയാണെന്നും പാപ്പ നിരീക്ഷിച്ചു. നല്ല ഇടയന് ആടുകളെ ശ്രവിക്കുന്നു.അജഗണത്തെ നയിക്കുന്നു, അവരെ പരിപാലിക്കുന്നു. ആടുകള്‍ നല്ല ഇടയരെ തിരിച്ചറിയുന്നു. ആടുകള്‍ തങ്ങളുടെ നല്ല ഇടയനെ ആശ്രയിക്കുന്നു.
അതുപോലെ ഈശോയില്‍ ശരണപ്പെടുക. വിശ്വസിക്കുക. കര്‍ത്താവാണ് എന്റെ ഇടയന് എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പാപ്പ പറഞ്ഞു.