വത്തിക്കാന്‍സിറ്റി: ഗോസിപ്പ് അഥവാ അപവാദപ്രചരണം കോവിഡിനെക്കാള്‍ മാരകമായ വൈറസാണെന്നും അത് സഭയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും ഫ്രാന്‍സി്‌സ് മാര്‍പാപ്പ.
സാത്താനാണ് ഏറ്റവും വലിയ അപവാദപ്രചാരകന്‍. നുണകള്‍ കൊണ്ട് സഭയെ തകര്‍ക്കാനും വിഭജിക്കാനുമാണ് സാത്താന്‍ ശ്രമിക്കുന്നത്. പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ദയവായി ഗോസിപ്പുകളില്‍ ഏര്‍പ്പെടാതിരിക്കുക. കോവിഡിനെക്കാള്‍ ഭീകരമായ വൈറസാണ് ഗോസിപ്പ്. ആരെങ്കിലും തെറ്റ് ചെയ്തതായി കണ്ടാല്‍ അവരെ പരസ്യമായി തിരുത്തുന്നതിന് പകരം രഹസ്യമായി തിരുത്തുകയെന്ന വിശുദ്ധഗ്രന്ഥഭാഗവും പാപ്പ പരാമര്‍ശിച്ചു.
വൈദികരോ മെത്രാന്മാരോ തെറ്റുകള്‍ ചെയ്തി്ട്ടുണ്ടെങ്കില്‍ അവരെ തിരുത്തുക, പൊതുജനത്തിന് മുമ്പിലേക്ക് പ്രശ്‌നം എത്തിച്ചേരുന്നതിന് മുമ്പ്. പാപ്പ ഓര്‍മ്മിപ്പിച്ചു.