ഗ്രാന്റ് പേരന്റസിനും വൃദ്ധര്‍ക്കും വേണ്ടി ഒരു ദിനം

വത്തിക്കാന്‍ സിറ്റി: ഗ്രാന്റ് പേരന്റ്‌സിനെയും വൃദ്ധരെയും ആദരിക്കാനും ബഹൂമാനിക്കാനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക ദിനം ആരംഭിച്ചു. എല്ലാവര്‍ഷവും ജൂലൈ നാലാമത്തെ ഞായറാണ് ഇതിന് വേണ്ടി നീക്കിവച്ചിരിക്കുന്നത്. വിശുദ്ധ ജൊവാക്കിമിന്റെയും അന്നയുടെയും തിരുനാളിന് അടുത്തായിട്ടാണ് വൃദ്ധര്‍ക്കും ഗ്രാന്റ് പേരന്റ്‌സിനുംവേണ്ടിയുള്ള ഈ ദിനവും. ഈ വര്‍ഷം ജൂലൈ 25 നായിരിക്കും ഗ്രാന്റ് പേരന്റ്‌സ് ഡേ.

ഇന്നലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വല്യമ്മയോടുള്ള സ്‌നേഹം ഇതിനകം പലവതവണ വ്യക്തമാക്കിയിട്ടുളള വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുടെ വേരുകള്‍ മറക്കരുതെന്നും വല്യപ്പച്ചന്മാരോടും വല്യമ്മച്ചിമാരോടും അനുഭവങ്ങളും സമയവും പങ്കിടണമെന്നും പാപ്പ ആവര്‍ത്തിക്കാറുമുണ്ട്.