ലോസ്ആഞ്ചല്‍സ്:യേശുക്രിസ്തുവിനെ സ്ത്രീയായും സ്വവര്‍ഗ്ഗാനുരാഗിയായും ചിത്രീകരിക്കുന്ന സിനിമ വരുന്നു. ഹാബിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.ദൈവനിന്ദാപരമായ ചിത്രത്തിനെതിരെ ക്രൈസ്തവവിശ്വാസികള്‍ പ്രക്ഷോഭവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
വ്യാഴാഴ്ചവരെ 137,400 പേര്‍ ചിത്രത്തിനെതിരെയുള്ള ഒപ്പുശേഖരണത്തില്‍ പങ്കാളികളായിട്ടുണ്ട്. പോപ്പ് താരം മൈക്കല്‍ ജാക്‌സണ്‍റെ മകള്‍ പാരീസ് ജാക്ക്‌സണ്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പി്ക്കുന്നത്. ബെല്ല തോര്‍ണെ, ഗാവിന്‍ റൊസാഡെലെ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഒരു സുവിശേഷപ്രവകര്‍ത്തകന്റെ മകളാണ്.
ചിത്രവുമായി പലരീതിയിലും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം ക്രൈസ്തവരാണ്. അതുകൊണ്ടുതന്നെ യുവജനങ്ങളുടെ വിശ്വാസം തകര്‍ക്കാനുള്ള സംഘടിതമായ ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്ന് ചിത്രത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. ഇവര്‍ ശരിക്കും ക്രിസ്തുവിനെയാണ് ആക്രമിക്കുന്നത്. അവര്‍ പറയുന്നു.