ഹാഗിയ സോഫിയ: ട്രംപ് ഇടപെടണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം

തുര്‍ക്കി: ചരിത്രപ്രധാനമായ ഹാഗിയ സോഫിയയുടെ ഭാവി നിശ്ചയിക്കുന്ന തീരുമാനങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെടണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു. ഹാഗിയ സോഫിയ മോസ്‌ക്ക് ആക്കി മാറ്റാനുള്ള തീരുമാനത്തിന്മേല്‍ കോടതി ജൂലൈയില്‍ വാദം കേള്‍ക്കാനിരിക്കുകയാണ്. ആറാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ കത്തീഡ്രല്‍ ദേവാലയം പിന്നീട് മോസ്‌ക്ക് ആയി മാറുകയായിരുന്നു.

എന്നാല്‍ 1935 ല്‍ ആധുനിക തുര്‍ക്കിയുടെ പിതാവ് മുസ്തഫ ഇതിനെ മ്യൂസിയമായി മാറ്റി. നിലവിലെ പ്രസിഡന്റ് ആണ് ഹാഗിയ സോഫിയായെ മുസ്ലീം ആരാധനാലയമായിമാറ്റാനുള്ള തീരുമാനം എടുത്തത്. ഇതിനെതിരെ സമ്മിശ്രപ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ അവകാശമുള്ള ആരാധനാലയമായി മാറ്റണമെന്ന് ഒരു നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്.

അതുപോലെ ക്രൈസ്തവരുടെ മാത്രമായും മുസ്ലീങ്ങളുടെ മാത്രമായും മാറ്റണമെന്നും അഭിപ്രായങ്ങളുണ്ട്.നിലവിലിലെ സ്ഥിതിതുടര്‍ന്നാല്‍ മതിയെന്നാണ് മറ്റ് ചില നിലപാട്. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടലിന് വേണ്ടി വേറൊരുകൂട്ടര്‍ വാദിക്കുന്നത്.