്ബ്രസല്സ്: ഒരിക്കല്‍ ക്രൈസ്തവ ദേവാലയവും പിന്നീട് മ്യൂസിയവുമായ ഹാഗിയ സോഫിയായെ മോസ്ക്കായി മാറ്റിയ തുര്‍ക്കി ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം തുടരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ 27 വിദേശകാര്യ മന്ത്രിമാരുടെ യോഗവും പ്രസ്തുത നടപടിയെ വിമര്‍ശിച്ചു.
മതസമൂഹങ്ങള്‍ തമ്മില്വിവേചനമുണ്ടാക്കിയെന്നാണ് പ്രധാന ആരോപണം. ഈ തീരുമാനം പുന:പരിശോധിക്കണമെന്നും ആവശ്യം ഉന്നയിച്ചു. ഹാഗിയ സോഫിയ മോസ്ക്കായി മാറ്റിയ സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും സങ്കടം രേഖപ്പെടുത്തിയിരുന്നു.