സിറിയ: ലോകമെങ്ങുമുള്ള ക്രൈസ്തവരെ നടുക്കത്തിലും വിഷമത്തിലുമാക്കിയ കാര്യമായിരുന്നുവല്ലോ തുര്‍ക്കിയിലെ ഹഗിയ സോഫിയ മോസ്‌ക്കായി മാറ്റിയത്. ആ വിഷമത്തിനും സങ്കടത്തിനും പരിഹാരമെന്ന നിലയില്‍ ഇതാ പുതിയ ഹഗിയ സോഫിയ ഒരുങ്ങുന്നു.
സിറിയായിലാണ് പുതിയ ഹഗിയ സോഫിയ വരുന്നത്. സിറിയായിലെ ഗവണ്‍മെന്റാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. റഷ്യയുടെ സാമ്പത്തികസഹായവുമുണ്ടാകും ഇതിന്.
തുര്‍ക്കി പ്രസിഡന്റ് ഏര്‍ദോഗാനാണ് ക്രൈസ്തവദേവാലയമായിരുന്ന ഹഗിയ സോഫിയായെ മോസ്‌ക്കായി മാറ്റിയത്. ഈ തീരുമാനം പുന: പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയടക്കമുളള ആത്മീയാചാര്യന്മാരും ലോകസംഘടനകളും ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുര്‍ക്കി തീരുമാനത്തില്‍ന ിന്ന് പിന്മാറിയിരുന്നില്ല. മോസ്‌ക്കില്‍ പ്രാര്‍ത്ഥന നടത്തിയ ജൂലൈ 24 വിലാപദിനമായിട്ടാണ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ ആചരിച്ചത്.