റോം: ഹഗിയ സോഫിയ മോസ്‌ക്കായി മാറ്റിയ തീരുമാനത്തിനെതിരെ തുര്‍ക്കിയുടെ മേല്‍ വത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഗ്രീസ് പ്രസിഡന്റ് കാതറീന. ജൂലൈ 20 ന് മാര്‍പാപ്പയെ ഫോണ്‍ ചെയ്ത് സംസാരിക്കവെയാണ് പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഹഗിയ സോഫിയായെ മോസ്‌ക്കായി മാറ്റിയത് ആഴമായ മുറിവുണ്ടാക്കിയിരിക്കുന്നുവെന്നും ക്രൈസ്തവികതയുടെ ഉദാത്ത പ്രതീകമാണ് അതെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടതായി ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അന്തര്‍ദ്ദേശീയ സമൂഹം വ്യക്തമായി ഇതിനെ അപലപിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ഓര്‍മ്മപ്പെടുത്തി.
അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും ഗ്രീസ് സ്വാഗതം ചെയ്യുന്നതില്‍ പ്രസിഡന്റിന് നന്ദി അറിയിച്ച പാപ്പ, സാഹചര്യം അനുവദിക്കുമെങ്കില്‍ അടുത്തവര്‍ഷം ഗ്രീസ് സന്ദര്‍ശിച്ചേക്കും എന്നും വ്യക്തമാക്കി.