അമ്മയോട് പ്രാര്‍ത്ഥിക്കാം 24

അമ്മേ മരിയേ ജപമാല എന്നത് സ്‌നേഹത്തിന്റെ പ്രാര്‍ത്ഥനയാണെന്ന് ഞങ്ങളെ പഠിപ്പിക്കണമേ.ക്രിസ്തുവിനെ ഓര്‍മ്മിക്കുന്ന പ്രാര്‍ത്ഥനയാണ് അതെന്ന ഉറച്ചബോധ്യം അവിശ്വാസികള്‍ക്ക് അമ്മ നല്കണമേ. അമ്മയിലൂടെ ഈശോയിലേക്ക് അടുക്കുവാനും പിന്നെ ഈശോയെ സ്വന്തമാക്കുവാനും ജപമാലയിലൂടെ ഞങ്ങള്‍ക്ക് സാധിക്കട്ടെ. അങ്ങേ തിരുക്കുമാരനായ ഈശോയുടെ ജനനമരണ ഉത്ഥാന അത്ഭുതരഹസ്യങ്ങളെ ധ്യാനിക്കുന്ന വേളകളിലെല്ലാം അമ്മയോടൊപ്പമാണല്ലോ ഞങ്ങള്‍ സഞ്ചരിക്കുന്നത്.

അമ്മ കൂടെയുളള അത്തരം യാത്രകള്‍ വിശ്വാസത്തിന്റെ യാത്രകളായി ഞങ്ങള്‍ക്ക് അനുഭവപ്പെടട്ടെ. ഞങ്ങളുടെ ജീവിതങ്ങളെ ജപമാലയിലെ മുത്തുമണികളായി അമ്മ കോര്‍ത്തെടുക്കണമേ. ആമ്മേന്‍.