വിശുദ്ധ നാടിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള സ്‌തോത്രക്കാഴ്ച സെപ്തംബര്‍ 13 ന്

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാള്‍ ദിനമായ സെപ്തംബര്‍ 13 ന് വിശുദ്ധ നാടിന്റെ സംരക്ഷണത്തിനായുള്ള സ്‌തോത്രക്കാഴ്ചയിലേക്ക്‌സംഭാവന ചെയ്യണമെന്ന് വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണോത്തരവാദിത്തമുളള ഫാ. ഫ്രാന്‍സിസ് പാറ്റന്‍ അഭ്യര്‍ത്ഥിച്ചു.

ദു:ഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കിടയിലാണ് സാധാരണയായി വിശുദ്ധ നാടിന്റെ സംരകഷണത്തിന് വേണ്ടിയുള്ള സംഭാവനകള്‍ സ്വീകരിക്കുന്നത്.

എന്നാല്‍ ഇത്തവണ കോവിഡ് പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസികളുടെ പങ്കാളിത്തം ഇല്ലാതിരുന്നതിനാല്‍ സംഭാവന എടുത്തിരുന്നില്ല. അതുകൊണ്ടാണ് സെപ്തംബര്‍ 13 ലേക്ക് സംഭാവന തീയതി മാറ്റിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നു.