കരസ്പര്‍ശം ഇല്ലാതെ മാമ്മോദീസ, തിരുവോസ്തിയോ തിരുരക്തമോ ഇല്ലാതെ വിശുദ്ധ കുര്‍ബാന



തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഒരേ സമയം പരമാവധി 100 പേര്‍ക്ക് മാത്രമായിരിക്കും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുളള അനുവാദമുണ്ടായിരിക്കുകയുള്ളൂ.

ആരാധനാലയങ്ങളില്‍ ആഹാരസാധനങ്ങളോ നിവേദ്യമോ തല്ക്കാലം ഒഴിവാക്കണം എന്ന നിര്‍ദ്ദേശം വിശുദ്ധ കുര്‍ബാനയിലെ തിരുവോസ്തി സ്വീകരണത്തിനും ബാധകമാണെന്നാണ് കരുതപ്പെടുന്നത്. വിശ്വാസികള്‍ തമ്മില്‍ ആറടി അകലം പാലിച്ചിരിക്കണം. 65 വയസ് കഴിഞ്ഞവര്‍ക്കോ പത്തുവയസില്‍ താഴെയുള്ളവര്‍ക്കോ പ്രവേശനമുണ്ടായിരിക്കുകയില്ല. ഗര്‍ഭിണികളെയും ഒഴിവാക്കിയിട്ടുണ്ട്.

മാമ്മോദീസാ ചടങ്ങുകള്‍ നടത്താന്‍ അനുവാദമുണ്ടെങ്കിലും കരസ്പര്‍ശം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിശുദ്ധഗ്രനഥത്തിലോ വിശുദ്ധ രൂപങ്ങളിലോ സ്പര്‍ശിക്കാന്‍ പാടില്ല. മാസ്‌ക്ക്, സാനിറ്റൈസര്‍ ഉപയോഗം എന്നിവ നിര്‍ബന്ധം.