കുട്ടനാട്: കുട്ടനാട് പുതുക്കരി സെന്റ് സേവേഴ്സ് ദേവാലയത്തില്‍ വിവാഹ കര്‍മ്മത്തോട് അനുബന്ധിച്ച് അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാന ഉന്നത ഉദ്യോഗസ്ഥന് തടസ്സപ്പെടുത്തി. കൃത്യമായി സാമൂഹിക അകലംപാലിച്ച് കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്നു ആളുകള്‍. അമ്പതു പേര് മാത്രമേ ദേവാലയത്തില്‍ ഉണ്ടായിരുന്നുളളൂ. അതിനിടയിലാണ് ഉയര്‍ന്ന ഉദ്യോഗസ്ഥന് പള്ളിക്കുള്ളില്‍ കടന്നുകയറി ആരാധന കര്‍മ്മം തടസ്സപ്പെടുത്തിയത്.
കോവിഡ് പ്രോട്ടോക്കോളിന്റെ പേരു പറഞ്ഞ് വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തുന്ന സംഭവങ്ങള്‍ വിവിധ ജില്ലകളില്‍ നിന്ന് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതിരമ്പുഴ സെന്റ് മേരീസ് ദേവാലയത്തില്‍ ഒറ്റയ്ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്ന വൈദികനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവം വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ഇത്തരം സംഭവങ്ങളിലെല്ലാം പ്രകടമാകുന്നത് തികഞ്ഞ ക്രൈസ്തവവിരോധമാണ്.