“വചനപ്രസംഗങ്ങളില്‍ ഭാഷ സൂക്ഷിച്ചുപയോഗിക്കണം’

വാഷിംങ്ടണ്‍: വചനപ്രസംഗങ്ങളിലെ ഭാഷ കരുതലോടെ ഉപയോഗിക്കണമെന്ന് വൈദികരോട് കര്‍ദിനാള്‍ ജോണ്‍ ടോംങ് ഹോണ്‍. ഹോംങ് കോംഗ് രൂപതാധ്യക്ഷനാണ് ഇദ്േദഹം.വൈദികര്‍ വചനപ്രസംഗങ്ങളില്‍ രാഷ്ട്രീയം ഒഴിവാക്കണം. പ്രകോപിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുത്. ജൂലൈയില്‍ നിലവില്‍ വന്ന ന്യൂ നാഷനല്‍ സെക്യൂരിറ്റി ലോയുടെ പശ്ചാത്തലത്തിലാണ് കര്‍ദിനാള്‍വൈദികര്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

വചനപ്രസംഗങ്ങളില്‍ പ്രസംഗകന്റെ കാഴ്ചപ്പാട് കടന്നുവരരുത്, ദൈവത്തിന്റെ സന്ദേശമാണ് അതില്‍ കടന്നുവരേണ്ടത്. നമ്മുടെ അനുദിന ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പ്രസംഗിക്കരുത്. വിശ്വാസികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കണം സമകാലികസംഭവങ്ങളോ നിലവിലുള്ള സാഹചര്യമോ പരാമര്‍ശിക്കേണ്ടത് സാമൂഹ്യജീവിതത്തില്‍ ക്രിസ്തീയ സാക്ഷികളാകാനും സാമൂഹ്യപരിവര്‍ത്തനത്തിന് കാരണമാകാനും വേണ്ടിയായിരിക്കണം അത്. നമ്മുടെ പ്രസംഗങ്ങളില്‍ എന്താണ് പറയുന്നതെന്ന വിവേകം നമുക്കുണ്ടായിരിക്കണം. കര്‍ദിനാള്‍ വൈദികരോടായി പറഞ്ഞു.