വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയ്ക്ക് ഒരിക്കലും സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിക്കാനാവില്ലെന്ന് വത്തിക്കാന്‍ ഡോക്ട്രിനല്‍ ഓഫീസ്. ഇന്നാണ് ഇത് സംബന്ധിച്ച് വത്തിക്കാന്‍ ഡോക്ട്രിനല്‍ ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് ആശീര്‍വാദം നല്കാന്‍ കത്തോലിക്കാസഭയ്ക്ക് അധികാരമുണ്ടോ എന്ന ചോദ്യത്തിനാണ് ഡോക്ട്രിനല്‍ ഓഫീസ് നിഷേധാത്മകമായ മറുപടി നല്കിയത്. ആശീര്‍വാദം കൂദാശകളുടെ ഭാഗമാണെന്നും പ്രത്യേകമായ മനുഷ്യബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് യേശുക്രിസ്തുവില്‍ നിന്ന് കിട്ടുന്നതാണ് അതെന്നും ഡോക്ട്രിനല്‍ ഓഫീസിന്റെ കുറിപ്പില്‍ വിശദീകരണം നല്കുന്നു.എന്നാല്‍ ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പ്രഖ്യാപനം മനുഷ്യലൈംഗികതയിലെ ഒരു സാധാരണ രൂപമാണ് സ്വവര്‍ഗ്ഗലൈംഗികതയെന്നും ഇതേക്കുറിച്ച് തുറന്ന ചര്‍ച്ച സഭയ്ക്കുള്ളില്‍ വേണമെന്നുമാണ്.
സ്വവര്‍ഗ്ഗലൈംഗികാഭിമുഖ്യമുള്ള വ്യക്തികളെ ആദരിക്കുന്നുവെങ്കിലും അതിനൊരിക്കലും നിയമപരമായ പരിരക്ഷ നല്കാനോ അതിനെ അംഗീകരിക്കാനോ കഴിയില്ലെന്നതാണ് സഭയുടെ എന്നത്തെയും നിലപാട്.